കല്‍പ്പറ്റ: വയനാട് വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി ...
കല്‍പ്പറ്റ: വയനാട് വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി ഒ.ആര്‍ കേളു. അഞ്ച് ലക്ഷം ഇന്ന് തന്നെ കൈമാറും. ബാക്കി ആറ് ലക്ഷം പിന്നീട് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യയായ രാധ (45) ആണ് കൊല്ലപ്പെട്ടത്. പ്രിയദര്‍ശനി എസ്റ്റേറ്റിനു സമീപം വനത്തോട് ചേര്‍ന്ന തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയതായിരുന്നു രാധ.
അതേസമയം, കടുവയെ വെടിവെക്കാന്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വച്ചോ കടുവയെ പിടിക്കാന്‍ ഉത്തരവ് നല്‍കിയതായും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രാധയുടെ പാതി ഭക്ഷിച്ചനിലയിലുള്ള മൃതദേഹം തണ്ടര്‍ബോള്‍ട്ടാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്തുവന്നു.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍ കേളുവിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രാധയുടെ മൃതദേഹം വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Key Words: Woman Killed , Wayanad Tiger Attack, Financial Assistance
COMMENTS