ന്യൂഡല്‍ഹി : യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമാ...
ന്യൂഡല്‍ഹി : യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുമോ എന്നായിരുന്നു മോദിയുടെ ചോദ്യം.
''യമുനയുടെ പേരു പറഞ്ഞാണ് അവര്‍ വോട്ടു ചോദിച്ചത്. അവര്‍ക്കതില്‍ ലജ്ജയില്ല. വെള്ളത്തിനായി ഡല്‍ഹിക്കാര്‍ യാചിക്കണമെന്നാണ് അവരുടെ ആരോപണം. രാഷ്ട്രീയ നേട്ടത്തിനായി എഎപി പാപം ചെയ്തു. ചരിത്രം അവര്‍ക്കു മാപ്പു നല്‍കില്ല. ഡല്‍ഹിയും അവരെ വെറുതെ വിടില്ല. നിങ്ങള്‍ക്കു ശുദ്ധമായ വെള്ളം ബിജെപി തരും. വെറുപ്പ് പടര്‍ത്തുന്ന ആരോപണമാണ് ഉന്നയിച്ചത്. ഹരിയാനക്കാരും ഡല്‍ഹിയില്‍ താമസിക്കുന്നില്ലേ? അപ്പോള്‍ അവര്‍ ഡല്‍ഹിയിലേക്കുള്ള വെള്ളത്തില്‍ വിഷം കലക്കുമോ? ഈ വെള്ളം തന്നെയാണു പ്രധാനമന്ത്രിയും കുടിക്കുന്നത്.'' തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.
ആരോപണം തെളിയിക്കാനുള്ള വിവരങ്ങള്‍ ഇന്നു വൈകിട്ട് 8 മണിക്കുള്ളില്‍ നല്‍കണമെന്നു കേജ്രിവാളിനോട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.
.Key words: Aravind Kejriwal, AAP, BJP, Narendra Modi, Hariana
COMMENTS