തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താതിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ നീക്ക...
തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താതിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ നീക്കങ്ങളും ക്യാപ്റ്റൻ രോഹിത് ശർമയും ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കറും നടത്തിയ ഇടപെടലുകളെന്ന് സൂചന.
സഞ്ജു ടീമിൽ വേണമെന്ന് കടുത്ത നിലപാടിലായിരുന്നു കോച്ച് ഗൗതം ഗംഭീർ. എന്നാൽ, രോഹിത് ശർമയും അഗാർക്കറും ഈ നിലപാടിനോട് യോജിച്ചില്ല. അവർക്ക് ഇരുവർക്കും പന്ത് ടീമിൽ വരുന്നതിനോട് ആയിരുന്നു താല്പര്യം.
രണ്ടുപക്ഷവും തമ്മിലുള്ള തർക്കം മൂത്തതോടെ ടീം സിലക്ഷൻ കമ്മിറ്റി യോഗം രണ്ടര മണിക്കൂർ നീണ്ടു. ഒടുവിൽ ഗംഭീറിന്റെ ആവശ്യം തള്ളി പന്തിനെ തന്നെ ടീമിൽ എടുക്കുകയായിരുന്നു.
ഇതിനിടെ, സഞ്ജുവിനെ ടീമിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ശശി തരൂർ എംപി രംഗത്ത് വന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻറെ പിടിപ്പുകേട് കൊണ്ട് കൂടിയാണ് സഞ്ജു ടീമിൽ ഇടം പിടിക്കാതിരുന്നതെന്ന് തരൂർ വിമർശിച്ചിരുന്നു.
എന്നാൽ, കെ സി എ അധ്യക്ഷൻ ജയേഷ് ജോർജ് പറയുന്നത് മറ്റൊന്നാണ്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ സഞ്ജു കളിച്ചിരുന്നില്ല. മത്സരിക്കാനാവില്ല എന്ന് സഞ്ജു കെ സി എ യെ രേഖാമൂലം അറിയിക്കുക പോലും ചെയ്തില്ല. എന്നിട്ടും ഞങ്ങൾ അദ്ദേഹത്തിൻറെ ഭാവിയെ കരുതി ക്ഷമിക്കുകയായിരുന്നു എന്നാണ് ജയേഷ് ജോർജ് പറയുന്നത്.
സഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴപ്പമാകുമായിരുന്നു എന്നും തങ്ങൾ അത് ചെയ്തില്ലെന്നും ജയേഷ് ജോർജ് പറയുന്നു.
എന്നാൽ, സഞ്ജുവിനെതിരായ എല്ലാ കാര്യങ്ങളും കെ സി എ അപ്പപ്പോൾ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ടീമിൽ നിന്ന് സഞ്ജു ഒഴിവാക്കപ്പെടുന്നതിന് ഇതും കാരണമായി എന്ന് സൂചനയുണ്ട്.
Keywords : Sanju Samson, KKCA, Cricket, Indian team, champions trophy, Gowtham Gambhir, Rohit Sharma,A Ajith Agarkar
COMMENTS