ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മണിപ്പുര്‍ സന്ദര്‍ശിക്കുന്നില്ലെന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തിനു മറുപടിയുമായി മുഖ്യമന്ത്രി ബ...
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മണിപ്പുര്‍ സന്ദര്‍ശിക്കുന്നില്ലെന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തിനു മറുപടിയുമായി മുഖ്യമന്ത്രി ബിരേന്‍ സിങ്. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ഇന്നലെ നടത്തിയ ക്ഷമാപണത്തിനു പിന്നാലെയാണ് പുതിയ പ്രതികരണം.
മുന്‍പ് സംഘര്‍ഷങ്ങളുണ്ടായ സമയത്ത് നരസിംഹ റാവുവും ഐ.കെ. ഗുജ്‌റാളും മണിപ്പുരില്‍ വന്നോയെന്ന് ചോദിച്ചാണ് ബിരേന്‍ സിങ്ങിന്റെ പ്രതിരോധം. മണിപ്പുരിലെ കാതലായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം കോണ്‍ഗ്രസ് എന്തുകൊണ്ട് എല്ലാസമയത്തും രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
''മണിപ്പുരില്‍ ബര്‍മീസ് അഭയാര്‍ഥികളെ പാര്‍പ്പിച്ചതും മ്യാന്‍മര്‍ ആസ്ഥാനമായുള്ള തീവ്രവാദികളുമായി കരാറില്‍ ഒപ്പിട്ടതും പോലുള്ള കോണ്‍ഗ്രസ് ചെയ്ത മുന്‍കാല പാപങ്ങള്‍ കാരണം മണിപ്പുര്‍ ഇന്ന് പ്രക്ഷുബ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. പി.ചിദംബരം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. ഞാന്‍ നടത്തിയ ക്ഷമാപണം, കുടിയൊഴിപ്പിക്കപ്പെടുകയും ഭവനരഹിതരാകുകയും ചെയ്ത ആളുകള്‍ക്ക് വേണ്ടിയുള്ള എന്റെ ദുഃഖം പ്രകടിപ്പിക്കുന്നതിനുള്ള ആത്മാര്‍ഥമായ പ്രവൃത്തിയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ സംഭവിച്ചത് ക്ഷമിക്കാനും മറക്കാനുമുള്ള അഭ്യര്‍ഥനയായിരുന്നു അത്. എന്നിരുന്നാലും, നിങ്ങള്‍ അതില്‍ രാഷ്ട്രീയം കൊണ്ടുവന്നു'' ബിരേന്‍ സിങ് എക്‌സില്‍ കുറിച്ചു.
Key Words: Narendra Modi, Manipur Riots, Congress, Biren Singh
COMMENTS