തിരുവനന്തപുരം: പാര്‍ട്ടിയിലെ ഉന്നതര്‍ തനിക്കെതിരെ തിരിഞ്ഞുവെന്നതു മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കെതിരെ ...
തിരുവനന്തപുരം: പാര്‍ട്ടിയിലെ ഉന്നതര്‍ തനിക്കെതിരെ തിരിഞ്ഞുവെന്നതു മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന്പറഞ്ഞ മുഖ്യമന്ത്രി, അന്‍വറുമായി തെറ്റിയ കാര്യത്തില്‍ മാധ്യമങ്ങള്‍ തന്നെ ഗവേഷണം നടത്തി കാരണം കണ്ടുപിടിക്കൂവെന്നും ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിനോടുള്ള അന്‍വറിന്റെ മാപ്പു പറച്ചില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ''മാപ്പ് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോള്‍ ഉപകാരപ്പെടുന്നുണ്ടാകും. ധര്‍മടത്ത് ഞാന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഞാന്‍ മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അന്‍വറല്ല. അക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കും. താന്‍ ഒരു വിലയിരുത്തലിലേക്കും കടക്കുന്നില്ല.'' മുഖ്യമന്ത്രി വ്യക്തമാക്കി.
Key Words: Dharmadam, PV Anwar
COMMENTS