തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ 31 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. ...
തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ 31 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. തട്ടിച്ച തുകയും പലിശയും ചേര്‍ത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്.
18 ശതമാനം പലിശയായിരിക്കും ഇവരില്‍ നിന്ന് ഈടാക്കുക. പൊതുമരാമത്ത് വകുപ്പിലെ 47 പേര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. നേരത്തേ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഒന്‍പത് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ കോളേജ് അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.
Key Words: Welfare Pension Scam, Suspension, Public Works Department
COMMENTS