വാഷിങ്ടണ്‍: വാഷിങ്ടണ്‍ വിമാന അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടെയും മരണം സ്ഥിരീകരിച്ചു. മാത്രമല്ല കോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേര...
വാഷിങ്ടണ്‍: വാഷിങ്ടണ്‍ വിമാന അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടെയും മരണം സ്ഥിരീകരിച്ചു. മാത്രമല്ല കോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരുടെ മരണവും സ്ഥിരീകരിച്ചു.
40 പേരുടെ മൃതദേഹങ്ങള്‍ കരയിലെത്തിച്ചു. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം നദിയില്‍ കൊടും തണുപ്പായതിനാല്‍ ആരും ജീവനോടെയില്ലെന്നാണ് സ്ഥിരീകരണം.
കഴിഞ്ഞ ദിവസം വാഷിങ്ടണിനു സമീപം റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ് യാത്രാ വിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.
വിമാനത്തില്‍ 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്ന് സൈനികരുമായി പരീക്ഷണ പറക്കലിലായിരുന്നു കോപ്റ്റര്‍. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പെന്റഗണ്‍ അന്വേഷണം ആരംഭിച്ചു.
COMMENTS