വാഷിംഗ്ടണ്‍: നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം പ്രസിഡന്റ് ഡോണളള്‍ഡ് ട്രംപ് പാലിച്ചുതുടങ്ങി. യുഎസ് ചരിത...
വാഷിംഗ്ടണ്‍: നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം പ്രസിഡന്റ് ഡോണളള്‍ഡ് ട്രംപ് പാലിച്ചുതുടങ്ങി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ തോതിലുള്ള നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചതായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എക്സിലെ ഒരു പോസ്റ്റില്‍, നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
നേരത്തെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വലിയ തോതിലുള്ള നാടുകടത്തല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അറിയിച്ചിരുന്നു. ഒരു തീവ്രവാദി, ട്രെന്‍ ഡി അരഗ്വ സംഘത്തിലെ നാല് അംഗങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും തിരിച്ചയയ്ക്കുന്നതായും അവര്‍ അറിയിച്ചിരുന്നു.
നൂറുകണക്കിന് ആളുകളെ ഇതിനകം സൈനിക വിമാനങ്ങള്‍ വഴി നാടുകടത്തിയിട്ടുണ്ടെന്നും, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപടിയാണിതെന്നും ലീവിറ്റ് പറഞ്ഞു.
Key Words: Warning, America, US Largest Deportation, Deportation
 

 
							     
							     
							     
							    
 
 
 
 
 
COMMENTS