Vigilance raid on Karipur gold smuggling investigated officers house
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. സി.ഐ.എസ്.എഫ്, കസ്റ്റംസ് ഓഫീസര്‍മാരുടെ വീടുകളിലാണ് റെയ്ഡ്.
ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് വിജിലന്‍സിന് കൈമാറിയത്. കേരളത്തില്‍ മലപ്പുറത്തും കോഴിക്കോടുമാണ് റെയ്ഡ് നടക്കുന്നത്.
ഹരിയാനയിലും അമൃത്സറിലും റെയ്ഡ് നടന്നക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 2023 ല്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാര്‍ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസ് പൊലീസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.
Keywords: Karipur gold smuggling Case, Police, Vigilance, Raid, CISF, Customs
 

 
							     
							     
							     
							    
 
 
 
 
 
COMMENTS