V.D Satheesan is against KFC
തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.എഫ്.സിക്കെതിരെ കോടികളുടെ അഴിമതി ആരോപണമാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്.
2018 ല്‍ കെ.എഫ്.സി മുങ്ങാന്‍ പോകുന്ന അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി രൂപ നിക്ഷേപിച്ചു. ഈ വിവരം കെ.എഫ്.സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്നും മറച്ചുവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ലും കമ്പനിയുടെ പേര് മറച്ചുവച്ചുവെന്നും 2020 -21 ലെ റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ പേര് പുറത്തുവിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019 ല്‍ അനില്‍ അമ്പാനിയുടെ കമ്പനി പൂട്ടിയെന്നും ഏഴു കോടി ഒന്‍പത് ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പലിശ അടക്കം 101 കോടി ലഭിക്കേണ്ടിടത്താണ് ഏഴു കോടി ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ഭരണ നേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിതിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടപാടിന് പിന്നില്‍ കോടികളുടെ കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പതിനൊന്നാം നിയമസഭയില്‍ ഈ വിവരം ചോദിച്ചിരുന്നെങ്കിലും ധനമന്ത്രി മറുപടി പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: V.D Satheesan, KFC, Corruption, Allegation
COMMENTS