V.D Satheesan about P.V Anvar issue
കല്പറ്റ: പി.വി അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി പി.വി അന്‍വറിനു മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. അതേസമയം അദ്ദേഹം തനിക്കെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ മാപ്പു പറഞ്ഞത് സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണ് തനിക്കെതിരെ ഉണ്ടായതെന്ന് പി.വി അന്‍വര്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്‍വറിനെ മുന്നില്‍ നിര്‍ത്തി സി.പി.എമ്മിലെ ഒരു വിഭാഗം കളിക്കുകയായിരുന്നെന്നും പിന്നീട് മുഖ്യമന്ത്രി വിരട്ടിയപ്പോള്‍ അവര്‍ അദ്ദേഹത്തെ തള്ളിപ്പറയുകയായിരുന്നെന്നും വ്യക്തമായതായും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, P.V Anvar issue, Apology, CPM, Pinarayi Vijayan
COMMENTS