V.D Satheesan about P.V Anvar arrest
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിണറായി വിജയനെയും ഉപജാപകസംഘത്തിനെയും ആര് എതിര്‍ത്താലും ഈ ഗതി വരുമെന്നാണ് ഇതിലൂടെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണം തടയുന്നതില്‍ നിരന്തരമായി ഗുരുതര വീഴ്ച വരുത്തിയതിനെതിരെ നടത്തിയ പ്രതിഷേധത്തിനാണ് കൊടും കുറ്റവാളിയെപ്പോലത്തെ അറസ്റ്റെന്നും അല്ലാതെ പ്രശ്‌നം പരിഹരിക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസ് നോട്ടീസ് നല്‍കിയാല്‍ ജനപ്രതിനിധിയായ അന്‍വര്‍ ഹാജരാകില്ലേയെന്നു ചോദിച്ച അദ്ദഹേം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതുപോലെയാണ് പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തതെന്നും ഓര്‍മ്മിപ്പിച്ചു.
അതേസമയം യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെയും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെയും കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ തന്നെയും കേസില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: P.V Anvar, V.D Satheesan, Arrest, Pinarayi Vijayan, Police
COMMENTS