V.D Satheesan about government corruption over brewery approval
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി പ്ലാന്റിന് അനുമതി നല്‍കിയത് മറ്റ് വകുപ്പുകളുമായി ആലോചിക്കാതെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതു സംബന്ധിച്ച തെളിവും അദ്ദേഹം പുറത്തുവിട്ടു. ഈ വിഷയത്തിലുള്ള കാബിനറ്റ് നോട്ടാണ് അദ്ദേഹം പുറത്തുവിട്ടത്. മന്ത്രിക്ക് എന്തു കിട്ടിയെന്നു മാത്രം ഇനി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശം തുടങ്ങിയ മറ്റൊരു വകുപ്പുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറയുന്നു. നവംബര്‍ എട്ടിന് മന്ത്രിസഭാ പരിഗണനയ്ക്ക് എത്തിയ വിഷയം ഒയാസിസ് കമ്പനിയല്ലാതെ മറ്റൊരു കമ്പനിയും അറിഞ്ഞിട്ടുമില്ല.
ഒരനുമതിയും തേടാതെ ഇത്തരത്തില്‍ കുപ്രസിദ്ധമായ ഒരു കമ്പനിക്ക് അനുമതി നല്‍കിയതിലൂടെ എന്താണ് അവരില്‍ നിന്നും വാങ്ങിയതെന്നു മാത്രമേ പുറത്തുവരാനുള്ളുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Government, Brewery approval, Palakkad
COMMENTS