V.D Satheesan about brewery issue
മലപ്പുറം: എലപ്പുള്ളിയിലെ ബ്രൂവറി വിഷയത്തില്‍ തന്റെ നിലപാടില്‍ ഉറച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എം.ബി രാജേഷും മാത്രം അറിഞ്ഞാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പുറത്തുവിട്ട കാബിനറ്റ് നോട്ട് വ്യാജമെന്ന് പറഞ്ഞിട്ടില്ലെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് വലിയ ജലക്ഷാമം ഉണ്ടാവുമെന്നും ജലക്ഷാമം കൊണ്ട് പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നുവെന്നും എം.പിയായിരിക്കെ പറഞ്ഞ ആളാണ് എം.ബി.രാജേഷെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സര്‍ക്കാര്‍ മദ്യനയം മാറ്റിയതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് മദ്യ നയം മാറും മുന്‍പ് കമ്പനി അവിടെ സ്ഥലം വാങ്ങിയെന്നും മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞെന്നും ചോദിച്ചു.
വിഷയത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി മാത്രമാണ് അവരെ പുകഴ്ത്തുന്നതെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പിരിറ്റുണ്ടാക്കാന്‍ അരിയാണ് ഉപയോഗിക്കുകയെന്നത് സി.പി.എം കേന്ദ്രനയത്തിനും എതിരാണെന്നതും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് 210 കോടി ജി.എസ്.ടി നഷ്ടമെന്നത് തെറ്റായ പ്രചാരണം ആണെന്നും പദ്ധതിക്ക് ജി.എസ്.ടി ഇല്ല എന്നത് മന്ത്രി മനസിലാക്കണമെന്നും വ്യക്തമാക്കി.
Keywords: V.D Satheesan, brewery issue, M.B Rajesh, Pinarayi Vijayan, GST
COMMENTS