US states sue to block Trump's birthright citizenship order
വാഷിങ്ടണ്‍: പ്രസിഡന്റായി അധികാരമേറ്റ ഉടന്‍ തന്നെ ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി അമേരിക്കന്‍ സംസ്ഥാനങ്ങള്‍. 22 സംസ്ഥാനങ്ങളാണ് പുതിയ തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.
പ്രസിഡന്റായി അധികാരമേറ്റ ഉടന്‍ തന്നെ ട്രംപ് ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടുകയായിരുന്നു. ഇതിനെതിരെ ഡെമാക്രാറ്റ് പാര്‍ട്ടിയും ആക്റ്റിവിസ്റ്റുകളും രംഗത്തെത്തുകയായിരുന്നു.
ഉത്തരവിറക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും അവര്‍ രാജാക്കന്മാരല്ലെന്നാണ് അവര്‍ പറയുന്നത്. നിയമം വഴി നിലവില്‍ വന്ന ഭരണഘടനയുടെ ഭാഗമായ ഒരു സംവിധാനത്തെ ഒരു ഉത്തരവിലൂടെ റദ്ദാക്കാനാവില്ലെന്നും അവര്‍ വാദിക്കുന്നു.
Keywords: Tump, Citizenship order, US states, Law
COMMENTS