US president Donald Trump halts TikTok ban
വാഷിങ്ടണ്‍: ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോം ടിക് ടോക്കിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം താല്‍ക്കാലികമായി മരവിപ്പിച്ച് അമേരിക്ക. പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ ആദ്യം ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൊന്നാണ് ഇത്.
75 ദിവസത്തേക്കാണ് നിരോധനം മരവിപ്പിച്ചിരിക്കുന്നത്. നേരത്തെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ടിക് ടോക്ക് യു.എസ് നിരോധിച്ചത്. ടിക് ടോക്കിനോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാണ് ട്രംപിന്റെ അടിയന്തര തീരുമാനം.
ടിക് ടോക്ക് അക്കൗണ്ടില്‍ ഒന്നര കോടിയോളം ഫോളോവേഴ്‌സാണ് ട്രംപിന് ഉണ്ടായിരുന്നത്. അവരുടെയും കൂട് വോട്ട് ലഭിച്ചതിനാലാണ് തനിക്ക് വിജയിക്കാനായതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇതോടെ ടിക് ടോക്കിനും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിനും താല്‍ക്കാലിക ആശ്വാസമാകും.
Keywords: Trump, TikTok, Ban, Halts
COMMENTS