വാഷിംഗ്ടണ്‍ : യുഎസിനെ നടുക്കി വിമാന ദുരന്തം. 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്...
വാഷിംഗ്ടണ്‍ : യുഎസിനെ നടുക്കി വിമാന ദുരന്തം. 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. വിമാനത്തില്‍ 60 യാത്രക്കാരും 4 ക്യാബിന്‍ ക്രൂ അംഗങ്ങളും ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സമയം രാത്രി 9.30 ഓടെ റീഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്.
ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 375 അടി ഉയരത്തില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പോട്ടോമാക് നദിയിലേക്ക് വീണുവെന്നാണ് സൂചന. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വൈറ്റ് ഹൗസില്‍ നിന്ന് വെറും അഞ്ച് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇന്നലെ രാത്രി 64 യാത്രക്കാരുമായി പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് റീജിയണല്‍ ജെറ്റ് ഒരു സൈനിക ഹെലികോപ്റ്ററുമായി പ്രാദേശിക സമയം രാത്രി 9 മണിയോടെ ആകാശത്ത് വെച്ച് കൂട്ടി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പൊട്ടോമാക് നദിയിലേക്കാണ് ഹെലികോപ്റ്ററും വിമാനവും പതിച്ചത്.
60 യാത്രക്കാരും നാല് ജീവനക്കാരുമായി കന്‍സാസില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകുകയായിരുന്നു അമേരിക്കന്‍ ഈഗിള്‍ ഫ്‌ലൈറ്റ് 5342 എന്ന് എയര്‍ലൈന്‍. വിമാന ദുരന്തത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ രാത്രിയില്‍ ആകാശത്ത് ഒരു വലിയൊരു സ്‌ഫോടനം നടന്നതിന് സമാനമായിരുന്നു. ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററിലുണ്ടായിരുന്നത് മൂന്ന് സൈനികരായിരുന്നു.
വാഷിംഗ്ടണ്‍ വിമാനത്താവളത്തിലെ 'ഭയാനകമായ അപകടത്തെക്കുറിച്ച്' തനിക്ക് പൂര്‍ണ്ണമായി വിവരം ലഭിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'ദൈവം അവരുടെ ആത്മാക്കളെ അനുഗ്രഹിക്കട്ടെ- ട്രംപ് അനുശോചിച്ചു. ഞങ്ങളുടെ ആദ്യ പ്രതികരണ സേന നടത്തിയ അവിശ്വസനീയമായ പ്രവര്‍ത്തനത്തിന് നന്ദി. താന്‍ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
COMMENTS