US judge stays Trump's order of abolishing birthright citizenship
വാഷിങ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് കടുത്ത തിരിച്ചടി. ഇതുസംബന്ധിച്ച ട്രംപിന്റെ ഉത്തരവ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് സ്റ്റേ ചെയ്തു. ഉത്തരവ് നഗ്നമായ ഭരണഘടനാലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 14 ദിവസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.
വാഷിങ്ടണ്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നീ ഡമോക്രാറ്റിക് നിയന്ത്രണത്തിലുള്ള നാലു സംസ്ഥാനങ്ങള്‍ നല്‍കിയ കേസിലാണ് നടപടി. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ജന്മാവകാശ പൗരത്വത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഈ ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തില്‍ വരാനിരുന്നത്. ട്രംപിന്റെ ഈ ഉത്തരവിനെതിരെ നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്.
Keywords: Trump, birthright citizenship, Order, Court, Stay
COMMENTS