വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയില്‍ ഉത്തര്‍പ്രദേശുകാരനായ തൊഴിലാളിയെ മറ്റൊരു യുപിക്കാരനായ തൊഴിലാളി കൊന്നു കഷണങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ചു വഴ...
വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയില്‍ ഉത്തര്‍പ്രദേശുകാരനായ തൊഴിലാളിയെ മറ്റൊരു യുപിക്കാരനായ തൊഴിലാളി കൊന്നു കഷണങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ചു വഴിയില്‍ തള്ളി.
ഉത്തര്‍പ്രദേശ് നിവാസിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ആരിഫ് (38) ആണ് പ്രതി. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് മുഖീബിനെ ആരിഫ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ രണ്ടിടങ്ങളിലായി ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ ശ്രമം. മൃതദേഹത്തിന്റെ പകുതി സ്യൂട്ട് കേസിലും ബാക്കി കറുത്ത ബാഗിലുമാക്കി. ഇതിനുശേഷം ഓട്ടോറിക്ഷ വിളിച്ചു മൂളിത്തോട് ഭാഗത്തേയ്ക്കു പോവുകയായിരുന്നു.
മൂളിത്തോട് പാലത്തിന് സമീപം എത്തിയപ്പോള്‍ ബാഗ് ഇയാള്‍ പുഴയുടെ ഓരത്തേയ്ക്കു വലിച്ചെറിഞ്ഞു. കുറച്ചുകൂടി മുന്നിലേക്കു പോയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. ഇതോടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ വിടാതെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗിലും സ്യൂട്ട്കേസിലും മൃതദേഹഭാഗങ്ങളാണെന്നു മനസ്സിലായത്. തുടര്‍ന്ന് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്. ഒറ്റയ്ക്കാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Summary: In Wayanad Vellamunda, a migrant worker from Uttar Pradesh was killed by another UP man and cut into pieces and hidden in a bag. Muqib (25), a resident of Uttar Pradesh, was killed. The accused is Mohammad Arif (38). The police said that Arif killed Muqib on the suspicion that he was having an affair with his wife.
COMMENTS