വാഷിങ്ടന്‍ : പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം നല്‍കിയെന്ന ഹഷ് മണി കേസില്‍, നിയുക്ത യുഎസ് പ്...
വാഷിങ്ടന്‍ : പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം നല്‍കിയെന്ന ഹഷ് മണി കേസില്‍, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു ന്യൂയോര്‍ക്ക് കോടതി ഔപചാരികമായി ശിക്ഷ വിധിച്ചു.
നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച 'ശിക്ഷ'. മുന്‍ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ അദ്ദേഹത്തിനെതിരെ 34 കുറ്റങ്ങളാണു ചുമത്തപ്പെട്ടത്. 2 മാസത്തോളം വിചാരണ നടന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനായും കണ്ടെത്തി. എന്നാല്‍, കേസുകളെ ജനം കണക്കിലെടുത്തില്ല, വന്‍ ഭൂരിപക്ഷത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു ജയിപ്പിച്ചു. ഇതോടെയാണു ശിക്ഷയില്‍നിന്നു ട്രംപ് രക്ഷപ്പെട്ടത്.
ഫലത്തില്‍ ട്രംപ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചെങ്കിലും ജയില്‍ശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസില്‍ ചുമതല ഏറ്റെടുക്കാനാകും. 78 വയസ്സുള്ള ട്രംപിനു 4 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റത്തിലാണു വെറുതെവിട്ടതെന്നതും ശ്രദ്ധേയം.
Key words: Unconditional Release, New York Court, Donald Trump, Hush Money Case
COMMENTS