Uma Thomas MLA health updation post
കൊച്ചി: ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഫെയ്‌സ്ബുക്ക് പോസ്റ്റ്. `ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു. സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരുന്നു. എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ തുടരുമല്ലോ' എന്നാണ് പോസ്റ്റ്.
അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തിറങ്ങുമെന്നും പോസ്റ്റിലുണ്ട്. ഉമ തോമസിന്റെ അക്കൗണ്ടില്‍ അഡ്മിനാണ് വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.
ഡിസംബര്‍ 29 ന് വൈകിട്ട് മെഗാ നൃത്തവേദിയുടെ സദസ്സില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കഴിഞ്ഞ ദിവസം തന്നെ ആശാവഹമായ പുരോഗതിയുണ്ടായിരുന്നു. ഡോക്ടര്‍മാരുടെയും മക്കളുടെയും നിര്‍ദ്ദേശങ്ങളോട് അവര്‍ പ്രതികരിച്ചിരുന്നു.
Keywords: Uma Thomas MLA, Accident, Facebook post, Health updation
COMMENTS