നിലമ്പൂര്‍: പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ നിലമ്പൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. പിണറായി വിജയനോട് തെറ്റിയപ്പോള്‍ മാത്രമാണ...
നിലമ്പൂര്‍: പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ നിലമ്പൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. പിണറായി വിജയനോട് തെറ്റിയപ്പോള്‍ മാത്രമാണ് അന്‍വറിന് ജനങ്ങളോട് സ്‌നേഹം വന്നതെന്ന് കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി മാനു മൂര്‍ക്കന്‍ പറഞ്ഞു.
നേരത്തെ നഗരത്തിലും മുന്‍സിപ്പാലിറ്റിയിലും ആന ഇറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ അന്‍വര്‍ ആഫ്രിക്കയിലായിരുന്നുവെന്നും അന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ കേസ് എടുത്തവരാണ് എല്‍ഡിഎഫും അന്‍വറെന്നും അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് കാപട്യം ആണെന്നും അദ്ദേഹം പറഞ്ഞു.
Key words: UDF, PV Anwar, Congress, Nilambur
COMMENTS