ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ സൂചന നല്‍കി യു.എസ്. ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സ്റ...
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ സൂചന നല്‍കി യു.എസ്. ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ട്രംപ് അധികാര കസേരയിലെത്തിയതിനുശേഷം ആദ്യമായി നടത്തിയ ഉഭയകക്ഷിചര്‍ച്ച ഇന്ത്യയുമായെന്നതാണ് ശ്രദ്ധേയം. സാധാരണയായി അയല്‍രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവടങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായോ അല്ലെങ്കില്‍ ഏതെങ്കിലും നാറ്റോ സഖ്യരാജ്യത്തുനിന്നുള്ള പ്രതിനിധിയുമായോ ആണ് അധികാരത്തിലെത്തുന്ന പുതിയ ഭരണകൂടം ആദ്യത്തെ ഉഭയകക്ഷിചര്‍ച്ച നടന്നിരുന്നത്. എന്നാല്‍ ആ പതിവു തെറ്റിച്ചാണ് ഇക്കുറി ഇന്ത്യക്ക് പ്രാധാന്യം ലഭിച്ചത്.
പല ലോക നേതാക്കളെയും സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യയുമായി ട്രംപ് അകലുന്നുവോ എന്നതരത്തിലേക്കും ചര്‍ച്ച നീണ്ടിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യയുമായി നടത്തിയതിനെ ശുഭ സൂചനയായാണ് ലോകം പരക്കെ വിലയിരുത്തുന്നത്.
Key Words: Donald Trump, India, US, Bilateral Talks
COMMENTS