മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ തീപിടിത്തം ഭയന്ന് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയ 10 യാത്രക്കാര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചു മരിച്ചു. ഏറ്റവ...
മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ തീപിടിത്തം ഭയന്ന് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയ 10 യാത്രക്കാര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചു മരിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
പുഷ്പക് എക്‌സ്പ്രസില്‍ സഞ്ചരിച്ച യാത്രക്കാര്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. അവര്‍ തൊട്ടടുത്ത ട്രാക്കിലേക്ക് എത്തിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന കര്‍ണാടക എക്‌സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരണസംഖ്യയും പരിക്കേറ്റവരുടെ അവസ്ഥയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Key Words: Maharashtra train Accident, Passengers Died, Train Hit, Fire
COMMENTS