T.P Chandrasekharan & K.K Rema's son Abhinand got married
വടകര: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന്‍ ആര്‍.സി അഭിനന്ദ് വിവാഹിതനായി. ചാത്തമംഗലം സ്വദേശിനി റിയ ഹരീന്ദ്രനാണ് വധു. ഇന്നു രാവിലെ പതിനൊന്നു മണിക്ക് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.
രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 2012 ല്‍ ടി.പി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതിനാല്‍ അഭിനന്ദ് മറ്റു പല സ്ഥലങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ ജെ.എസ്.ഡബ്ല്യൂ എന്ന കമ്പനിയിലാണ് ഇപ്പോള്‍ അഭിനന്ദ് ജോലി ചെയ്യുന്നത്.
Keywords: T.P Chandrasekharan & K.K Rema, Abhinand, Riya, Marriage
COMMENTS