Tirupati temple stampede: 6 dead; several injured
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠ ദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിനു മുന്‍പിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്.
അതേസമയം ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടങ്ങളിലായി 94 -ഓളം കൗണ്ടറുകള്‍ തുറന്നിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
Keywords: Tirupati temple stampede, 6 dead, Police
COMMENTS