കൊച്ചി: നടി ഹണിറോസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു. ദിശ എന്ന സംഘടന നല്‍...
കൊച്ചി: നടി ഹണിറോസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു. ദിശ എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
വാര്‍ത്താ ചാനലുകളിലൂടെ രാഹുല്‍ ഈശ്വര്‍ സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നല്‍കിയിരിക്കുന്നത്. അതിജീവിതകളെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്നും യുവജനകമ്മിഷന്‍ അദ്ധ്യക്ഷന്‍ ഷാജര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം കളക്ടറേറ്റില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തിലാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് നേരത്തെ കൊച്ചി സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
Key Words: Honey Rose, Rahul Eshwar, The Youth Commission , Case
COMMENTS