മലപ്പുറം: പിവി അന്‍വറിനും, വീടിനും നല്‍കിയിരുന്ന പൊലീസ് സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെ സര്‍ക്കാര്‍ തിരിച്ചു...
മലപ്പുറം: പിവി അന്‍വറിനും, വീടിനും നല്‍കിയിരുന്ന പൊലീസ് സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചു. സുരക്ഷക്കായി വീടിന് സമീപമുണ്ടായിരുന്ന പൊലീസ് പിക്കറ്റ് പോസ്റ്റും പിന്‍വലിച്ചു.
പിവി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചത് കഴിഞ്ഞ ദിവസമാണ്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ നിര്‍ണായക നീക്കം.
Key Words: Police Security, PV Anwar
COMMENTS