തിരുവനന്തപുരം : ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ കോടതിയലക്ഷ്യ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈകോടതിക്ക് സുപ്രീം കോടതി നിര്‍...
തിരുവനന്തപുരം : ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ കോടതിയലക്ഷ്യ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈകോടതിക്ക് സുപ്രീം കോടതി നിര്‍ദേശം. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ജില്ലാ കളക്ടര്‍മാര്‍ പള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്.
ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ടു. എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണം.
ആവശ്യമായ ഉത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം, കോടതി ഉത്തരവുകള്‍ പൊലീസ് സഹായത്തോടെ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ല. ഹൈക്കോടതി തീരുമാനം എടുക്കും വരെ ഉദ്യോഗസ്ഥര്‍ക്കുള്ള സംരക്ഷണം തുടരും.മതപരമായ വിഷയത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികള്‍ പൊതുതാല്‍പര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Key Words: The Orthodox-Jacobite Controversy, Supreme Court, High Court
COMMENTS