പാലക്കാട് : ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറ സ്വദേശികളായ അമ്മയെയും ...
പാലക്കാട് : ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറ സ്വദേശികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ അജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെന്താമരയാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അജിതയുടെ കൊലപാതകം. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് അതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ കൂടെ കൊലപ്പെടുത്തിയത്.
പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Key Words: Murder Accused, Nenmara Double Murder


COMMENTS