കൊച്ചി: ഉമ തോമസ് എംഎല്‍എ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ...
കൊച്ചി: ഉമ തോമസ് എംഎല്‍എ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെ എം.ഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍.
ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാവിലെ കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക വഞ്ചനാ കുറ്റത്തില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്കുശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.
കേസിലെ മറ്റൊരു പ്രതിയായ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ ജനീഷ് കുമാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ ഹാജരായിരുന്നില്ല.
Key words: Uma Thomas, MD of Mridangavision, Arrested
COMMENTS