പത്തനംതിട്ട : ജില്ലയിലെ കായിക താരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റി...
പത്തനംതിട്ട : ജില്ലയിലെ കായിക താരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു.
അതേസമയം, ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേര്‍ക്ക് പീഡിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്തത് കേസില്‍ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിനാണെന്ന് പോലിസ്. പെണ്‍കുട്ടിയുടെ 13-ാം വയസ്സുമുതല്‍ കുട്ടിയുമായി ചങ്ങാത്തം കൂടിയ ഇയാള്‍ കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നു.
കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ചന്‍കോട്ടുമലയിലെ റബര്‍തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങളാണ് മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഉപയോഗിച്ചു കൊണ്ടിരുന്നത്.
സുബിന്റെ കൂട്ടുകാര്‍ സംഘം ചേര്‍ന്ന് കുട്ടിയെ അച്ചന്‍കോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും മൊഴിയില്‍ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങള്‍ കൗണ്‍സിലര്‍മാരെ കുട്ടി അറിയിച്ചത്.
Key Words: The Kerala Women's Commission, Pathanamthitta Rape Case
COMMENTS