തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികനെ 'സമാധി' ഇരുത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കൊലപാതകമാണോ എന്ന്...
തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികനെ 'സമാധി' ഇരുത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കൊലപാതകമാണോ എന്ന് നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതോടെ കൂടുതല്‍ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് പൊലീസ്. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും മറ്റ് ബന്ധുക്കളും രംഗത്ത് വന്നതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുമെന്നാണ് ഇവരുടെ ആവശ്യം.
ഗോപന്റെ കുടുംബം നിര്‍മ്മിച്ച കല്ലറ ഇന്ന് പൊളിച്ച് മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക.
മരിച്ച ഗോപന്‍ സ്വാമിയുടെ ബന്ധുക്കളുടെ മൊഴിയില്‍ വലിയ വൈരുധ്യമുണ്ട്. ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, ഇയാള്‍ നടന്നുപോയി സമാധിയായെന്നാണ് കുടുംബത്തിന്റെ മൊഴി.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശി സുനില്‍ സമാധിയായെന്ന് മക്കള്‍ വീടിന് സമീപം ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതേ ദിവസം രാവിലെ 11 മണിക്ക് ഗോപന്‍സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകന്‍ രാജസേനന്‍ നല്‍കിയ മൊഴി.
ഇതിനിടെ വിശദീകരണവുമായി മകന്‍ രംഗത്തെത്തിയിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സാമാധിയിരുത്തണം എന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് താനും കുടുംബവും ചെയ്തതെന്നും മരിച്ച ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനന്‍ പറഞ്ഞു.
'അച്ഛന് സമാധിയാകുമ്പോള്‍ ഇരിക്കാനുള്ള പത്മപീഠക്കല്ല്, ദളക്കല്ല് എന്നിവ അഞ്ചുവര്‍ഷം മുമ്പ് തന്നെ അച്ഛന്‍ മയിലാടിയില്‍നിന്ന് പ്രത്യേകമായി വരുത്തിയിരുന്നു. സമാധിയാവാന്‍ സമയമായി എന്ന് അദ്ദേഹം തന്നെ റഞ്ഞു. ശേഷം സമാധിയാവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഇടത്തേക്ക് പോയി. അവിടെ പീഠത്തില്‍ പത്മാസനത്തില്‍ ഇരുന്നു. ശേഷം എന്നെ അനുഗ്രഹിച്ചു. പിന്നാലെ പ്രാര്‍ത്ഥിച്ച് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് അച്ഛന്‍ ബ്രഹ്മത്തിലേക്ക് ലയിക്കുകയാണ് ചെയ്തത്', രാജസേനന്‍ പറഞ്ഞതിങ്ങനെ. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.
Key Words: Samadhi, Grave, Dead Body , Police, Missing Case
COMMENTS