കല്‍പ്പറ്റ: വയനാടിന്റെ കാര്യത്തില്‍ കള്ളപ്രചരണം നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ...
കല്‍പ്പറ്റ: വയനാടിന്റെ കാര്യത്തില്‍ കള്ളപ്രചരണം നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രസർക്കാർ ഒന്നും നല്‍കിയില്ലെന്നും പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതിന് ജനങ്ങളോട് മാപ്പ് പറയണം.
ഇപ്പോഴും കേന്ദ്രസർക്കാരിന്റെ സഹായത്തെ വക്രീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാർ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇരുട്ടില്‍ തപ്പരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Key Words: The Chief Minister, Wayanad Landslide, K Surendran
COMMENTS