Congress Party leader Sonia Gandhi's remark that President Draupadi Murmu, who addressed both the Houses of Parliament ahead of the Union Budget
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രസംഗം വായിച്ചു തളര്‍ന്നുവെന്നു സോണിയാ ഗാന്ധി നടത്തിയ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി ബി ജെ പി.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ അപമാനിക്കുന്ന പ്രസ്താവനയാണ് സോണിയ നടത്തിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് മോഡി സോണിയയ്‌ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികിരിച്ചത്.
രാജ കുടുംബത്തിന്റെ ധിക്കാരം കണ്ടോ. ആദിവാസി പശ്ചാത്തലത്തില്‍ വന്ന രാഷ്്രടപതിയെ അവര്‍ അപമാനിച്ചു. രാഷ്ട്രപതിയുടെ പ്രസംഗം വിരസമാണെന്നും അവര്‍ പാവമെന്നും ഒരു രാജകുടുംബാംഗം പറഞ്ഞു. പരാമര്‍ശത്തിലൂടെ പിന്നാക്ക വിഭാഗങ്ങളെയും ആദിവാസികളെയുമാണ് സോണിയ അപമാനിച്ചത്. അര്‍ബന്‍ നക്‌സലുകളുടെ ഭാഷയാണ് കോണ്‍ഗ്രസിന്. രാജ്യത്ത് ഏതൊക്കെ സമൂഹമാണോ ഉന്നതിയിലേക്ക് വരുന്നത് അവരെ കോണ്‍ഗ്രസ് അപമാനിക്കുന്നു, മോഡി ആരോപിച്ചു.
'നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, പാവം' എന്നായിരുന്നു സോണിയാ ഗാന്ധി പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗം മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ കുറ്റപ്പെടുത്തിയിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ നിന്നു വന്ന ചോദ്യത്തിനു മറുപടിയായാണ് സോണിയ ഇങ്ങനെ പറഞ്ഞത്.
രാഷ്ട്രപതിയെക്കൊണ്ട് പ്രചാരണ പത്രികയ്ക്കു സമമായ പ്രസംഗം വായിപ്പിച്ചുവെന്നു കോണ്‍ഗ്രസ് പാര്‍ട്ടിയും ആരോപിച്ചു. ബിജെപിയുടെ ശ്രദ്ധ പ്രചാരണത്തിലും വിഐപികളിലും മാത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഇതേസമയം, സോണിയയുടെ പരാമര്‍ശം പദവിയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതാണെന്ന് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു. പരാമര്‍ശം അംഗീകരിക്കാനാകില്ല. പ്രസംഗത്തിന്റെ ഒരു ഘട്ടത്തിലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സംസാരിക്കുമ്പോള്‍ ഒരിക്കലും ക്ഷീണിക്കില്ല. ഹിന്ദിയിലെ ശൈലിയും പ്രസംഗവും ഈ നേതാക്കള്‍ക്ക് പരിചയമില്ലെന്നും അതിനാല്‍ തെറ്റായ ധാരണ രൂപപ്പെട്ടിരിക്കാമെന്നും രാഷ്ട്രപതി ഭവന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സോണിയാ ഗാന്ധിയുടെ പരാമര്‍ശം വിശദീകരണവുമായി മകളും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി രംഗത്തുവന്നു. തഎന്റെ അമ്മയ്ക്ക് 78 വയസ്സായി. അവര്‍ക്കു രാഷ്ട്രപതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
Summary: Congress Party leader Sonia Gandhi's remark that President Draupadi Murmu, who addressed both the Houses of Parliament ahead of the Union Budget, got tired after reading the speech, has used the BJP as a political weapon. Rashtrapati Bhavan responded that Sonia's remark was insulting to the dignity of the post. The reference cannot be accepted.
COMMENTS