ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍...
ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഷൂ വിതരണം ചെയ്യുന്നതായി വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് വര്‍മക്കെതിരെ പരാതി ഉയര്‍ന്നത്.
ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കുകയും പരാതിക്കാരനായ അഭിഭാഷകന്‍ രജനിഷ് ഭാസ്‌കര്‍ പങ്കുവെച്ച വീഡിയോകള്‍ കൈമാറുകയും ചെയ്തതിന് പിന്നാലെയാണ് വര്‍മ്മയ്ക്കെതിരെ കേസെടുത്തത്.
COMMENTS