Shivaji productions about Nayanthara's netflix documentary
ചെന്നൈ: `നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍' നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ശിവാജി പ്രൊഡക്ഷന്‍സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നതിന് തെളിവ് പുറത്ത്.
ഡോക്യുമെന്ററിയില്‍ തങ്ങളുടെ സിനിമ ചന്ദ്രമുഖിയിലെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന ഉള്ളടക്കമുള്ള ശിവാജി പ്രൊഡക്ഷന്‍സിന്റെ എന്‍.ഒ.സിയാണ് പുറത്തുവന്നത്.
നടന്‍ പ്രഭുവിന്റെയും സഹോദരന്റെയും ഉടമസ്ഥതയിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും നോട്ടീസ് അയച്ചു എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.
അതേസമയം ഡോക്യുമെന്ററിയില്‍ `നാനും റൗ താന്‍' എന്ന ചിത്രത്തിലെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നടന്‍ ധനുഷിന്റെ നിര്‍മ്മാണ കമ്പനി പകര്‍പ്പവകാശ ലംഘനത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും നോട്ടീസ് അയച്ചിരുന്നു. ഇത് പിന്നീട് കേസാകുകയും ചെയ്തു.
Keywords: Nayanthara, Netflix, Documentary, Shivaji productions
COMMENTS