തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍...
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമെന്നും വധശ്രമം തെളിഞ്ഞതായും കോടതി. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകള്‍ കണ്ടെത്തി.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ ബഷീറാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടു പോകലിന് 10 വര്‍ഷം, കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിച്ചതിന് 5 വര്‍ഷവും തടവും ശിക്ഷയില്‍ ഉള്‍പ്പെടുന്നു. 586 പേജുള്ള വിധിന്യായം ആണ് കോടതി തയ്യാറാക്കിയത്.
കേരള പോലീസിനെ കോടതി അഭിനന്ദിച്ചു. സമര്‍ത്ഥമായാണ് പോലീസ് കേസ് അന്വേഷിച്ചത്. അന്വേഷണ രീതി മാറിയത് അനുസ്സരിച്ച് കേരള പോലീസും മാറിയതായി കോടതി വിലയിരുത്തി.
2022 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
Key Words: Sharon Raj Murder Case, Death Sentence, Greeshma
COMMENTS