തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവം നടക്കുന്ന മാള ഹോളി ഗ്രേസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്...
തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവം നടക്കുന്ന മാള ഹോളി ഗ്രേസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുപറ്റി.
സഘര്‍ഷ സ്ഥലത്തു നിന്നു പരിക്കേറ്റ കെഎസ്യു നേതാക്കളുമായി പോയ ആംബുലന്‍സ് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് ആക്രമിച്ചെന്നും ആരോപണം.
എസ്.എഫ്.ഐ കേരളവര്‍മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആഷിഖിന് സാരമായ പരിക്കേറ്റു. ഇയാളെ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെ എസ് യു ആണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്ന് എസ് എഫ് ആരോപിച്ചപ്പോള്‍, കുഴപ്പങ്ങള്‍ക്കു തുടക്കമിട്ടത് എസ് എഫ് ഐ ആണെന്നു മറുപക്ഷവും പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് കലോത്സവം നിറുത്തിവച്ചു. കമ്പി വടികൊണ്ടായിരുന്നു പ്രധാനമായും ആക്രമണം. രൂക്ഷമായ കല്ലേറുമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ ഡിവൈ എസ്പി യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തി വീശി.
പരിക്കേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഉള്‍പ്പെടെ പത്തു പേര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് മുരിങ്ങൂര്‍ നയാര പെട്രോള്‍ പമ്പിനു സമീപം വച്ച് സിപിഎം-ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചതായും പരാതിയുണ്ട്.
പരിക്കേറ്റ് ആംബുലന്‍സില്‍ കിടന്നിരുന്നവരെ കമ്പിക്കു കുത്തി. പരിക്കേറ്റവര്‍ പിന്നീട് കൊരട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു.
Summary: Several students were injured in the SFI-KSU clash at Mala Holy Grace College, where Calicut University D Zone arts festival was being held. It is also alleged that the CPIM-DYFI activists stopped the ambulance which was carrying the injured KSU leaders from the conflict site and attacked them on the way.
COMMENTS