ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ എച്ച്എംപിവി അണുബാധയുള്ള ഏഴ് കേസുകള്‍ സ്ഥിരീകരിച്ചു. എല്ലാം കുട്ടികളിലാണ്. ബെംഗളൂരു, നാഗ്പൂര്‍, തമിഴ്‌നാട്, അ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ എച്ച്എംപിവി അണുബാധയുള്ള ഏഴ് കേസുകള്‍ സ്ഥിരീകരിച്ചു. എല്ലാം കുട്ടികളിലാണ്. ബെംഗളൂരു, നാഗ്പൂര്‍, തമിഴ്‌നാട്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇരകള്‍. ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും രോഗ വ്യാപനം.
തമിഴ്നാട്ടില്‍ ചെന്നൈയിലും സേലത്തുമായാണ് രണ്ട് കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു.
അതേസമയം, സ്ഥിതി നിയന്ത്രണവിധേയമാണെന്നും കോവിഡ്19 പോലുള്ള മാരകമായ അപകടസാധ്യതയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി. എച്ച്എംപിവി ഒരു പുതിയ വൈറസല്ല. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്, വര്‍ഷങ്ങളായി ഇത് ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്,' നദ്ദ പറഞ്ഞു.
Key Words: HMPV, India
COMMENTS