വൈക്കം : സീരിയല്‍ താരം വൈക്കം മറവന്തുരുത്ത് മേപ്രക്കാട്ട് വള്ളിയില്‍ സൂര്യാ പണിക്കര്‍ (സൂജാത - 61 ) നിര്യാതയായി. നിരവധി സീരിയലുകളിലും ചില ചല...
വൈക്കം : സീരിയല്‍ താരം വൈക്കം മറവന്തുരുത്ത് മേപ്രക്കാട്ട് വള്ളിയില്‍ സൂര്യാ പണിക്കര്‍ (സൂജാത - 61 ) നിര്യാതയായി. നിരവധി സീരിയലുകളിലും ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേപ്രക്കാട്ട് വള്ളിയില്‍ രാജമ്മയുടെയും പരേതനായ വേലായുധ പണിക്കരുടെയും മകളാണ്. നൃത്തരംഗത്തു നിന്നുമാണ് സീരിയലില്‍ എത്തിയത്.
അനന്ത വൃത്താന്തം, ബാംബു ബോയ്‌സ്, കഥ ഇതുവരെ തുടങ്ങി അന്‍പതോളം ചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിത പ്രകാശ്, സൂര്യ എന്നിവര്‍ മക്കളാണ്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ നാളെ ജനുവരി 26 ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.
Key Words: Surya Panicker, Actor, Passed Away
 

 
							     
							     
							     
							    
 
 
 
 
 
COMMENTS