S.Jayachandran Nair passed away
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രന്‍ നായര്‍ (85) അന്തരിച്ചു. ബംഗളൂരുവിലെ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
1957 ല്‍ കൗമുദിയില്‍ പത്രവ്രവര്‍ത്തനം ആരംഭിച്ച എസ്.ജയചന്ദ്രന്‍ നായര്‍ ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. തുടര്‍ന്ന് മലയാള രാജ്യം, കേരള ജനത, കേരള കൗമുദി തുടങ്ങിയവയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2012 ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്.
റോസാദളങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍, വെയില്‍ത്തുണ്ടുകള്‍ തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്.
Keywords: S.Jayachandran, Senior journalist, Passed away
COMMENTS