Sandeep Warrier as congress spoke person
തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് പാര്‍ട്ടില്‍ പുതിയ ചുമതല നല്‍കി. അദ്ദേഹത്തെ കെ.പി.സി.സി വക്താവായി നിയമിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ലിജു നേതാക്കള്‍ക്ക് കത്തയച്ചു.
ഇതോടെ ഇനിമുതല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. അതേസമയം പാര്‍ട്ടി പുന:സംഘടനയില്‍ സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ പദവിയും പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദീപ് വാര്യര്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസിലെത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് ബി.ജെ.പി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം നടന്നതും സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു.
Keywords: Sandeep Warrier, Congress, Spoke person, KPCC
COMMENTS