മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ മുംബൈ പോലീസ്. 30 ടീമുകളായി തിരിഞ്ഞ് അന്വേ...
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ മുംബൈ പോലീസ്. 30 ടീമുകളായി തിരിഞ്ഞ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. 30-ലധികം പേരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, സെയ്ഫിനെ അക്രമി ആവര്‍ത്തിച്ച് കുത്തുന്നത് താന്‍ കണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പോലീസിന് മൊഴി നല്‍കിയിരിക്കുകയാണ് ഭാര്യ കരീന കപൂര്‍. വീട്ടില്‍ നുഴഞ്ഞുകയറിയ വ്യക്തി ആക്രമണകാരിയായിരുന്നുവെന്നും സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായിരുന്നു തങ്ങളുടെ മുന്‍ഗണനയെന്നും വിലപിടിപ്പുള്ള വസ്തുക്കളൊന്നും അക്രമി വീട്ടില്‍ നിന്ന് കൊണ്ടുപോയിട്ടില്ലെന്നും കരീന ബാന്ദ്ര പോലീസിന് മുന്നില്‍ വ്യക്തമാക്കി.
Key words: Saif Ali Khan, Kareena Kapoor
COMMENTS