മുംബൈ: വീട്ടില്‍ അതിക്രമിച്ചുകടന്ന മോഷ്ടാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ...
മുംബൈ: വീട്ടില്‍ അതിക്രമിച്ചുകടന്ന മോഷ്ടാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ നേരിട്ട് കണ്ട് താരം. ഭജന്‍ സിംഗ് റാണയെ കണ്ട സെയ്ഫ് കെട്ടിപ്പിടിച്ചാണ് തന്റെ സ്‌നേഹവും നന്ദിയും അറിയിച്ചത്. സെയ്ഫിന്റെ അമ്മ ഷര്‍മിള ടാഗോറും ഡ്രൈവറോട് നന്ദി പറയുകയും അനുഗ്രഹിക്കുകയും ചെയ്തു.
ജനുവരി 16 ന് പുലര്‍ച്ചെയാണ് താരത്തിന് അക്രമിയുടെ കുത്തേറ്റത്. ചൊവ്വാഴ്ച നടനെ ലീലാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പാണ് ഇരുവരും കണ്ടത്. അഞ്ച് മിനിറ്റോളം സംസാരിച്ച സെയ്ഫ് റാണയെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു.
ഹോസ്പിറ്റലില്‍ എത്താന്‍ എത്ര സമയമെടുക്കും? തന്റെ ഓട്ടോറിക്ഷയില്‍ കയറിയയുടന്‍ നടന്റെ ആദ്യത്തെ ചോദ്യം അതായിരുന്നുവെന്ന് ഭജന്‍ സിംഗ് റാണ സംഭവ ദിവസത്തെ ഓര്‍മ്മിച്ചു പറഞ്ഞു.
'ഞാന്‍ വണ്ടി ഓടിക്കുകയായിരുന്നു, പെട്ടെന്ന് ഗേറ്റില്‍ നിന്ന് ഒരു ശബ്ദം കേട്ടു. മെയിന്‍ ഗേറ്റിന് സമീപത്ത് നിന്ന് ഒരു സ്ത്രീ റിക്ഷ നിര്‍ത്തൂ എന്ന് പറഞ്ഞുകൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. സെയ്ഫിന് സ്വന്തമായി നടക്കാനും വാഹനത്തില്‍ കയറാനും കഴിഞ്ഞുവെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ഒരു ചെറിയ കുട്ടിയും ഒരാളും കൂടെയുണ്ടായിരുന്നു. എന്റെ ഓട്ടോയില്‍ ഇരുന്ന ഉടന്‍, സെയ്ഫ് അലി ഖാന്‍ എന്നോട് കിത്‌ന ടൈം ലഗേഗാ എന്ന് ചോദിച്ചു. എട്ട് പത്ത് മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി.' ഡ്രൈവര്‍ റാണ പറഞ്ഞു.
'കഴുത്തില്‍ നിന്നും മുതുകില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു. ഒരുപാട് ചോര പോയിരുന്നു. വണ്ടിക്കൂലി പോലും എടുത്തില്ല. ആ സമയത്ത് അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞത് നന്നായി' ഡ്രൈവര്‍ പറഞ്ഞു. നടനില്‍ നിന്ന് യാത്രാക്കൂലി പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമിയായ ബംഗ്ലാദേശി സ്വദേശി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദിനെ ( 30) ഞായറാഴ്ച മുംബൈയിലെ താനെയില്‍ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയോടെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Key Words: Saif Ali Khan, Auto Driver Rana
COMMENTS