കൊച്ചി: കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ചുമതലയേറ്റു. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായിട്ടാണ് അ...
കൊച്ചി: കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ചുമതലയേറ്റു. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായിട്ടാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി.
കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത് നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.
Key Words: RLV Ramakrishnan, Malayalee Bharatanatyam Teacher, Kerala Kalamandalam
COMMENTS