R.G Kar medical college Rape Murder case verdict
കൊല്‍ക്കത്ത: മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷ. പ്രതിക്ക് വധശിക്ഷ വരെ നല്‍കേണ്ടതാണെന്നും ജഡ്ജി വാക്കാല്‍ നിരീക്ഷിച്ചു. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തെ വീഴ്ചകളും കോടതി ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിനു തന്നെ ഇടയാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് പൊലീസ് സിവിക് വോളന്റിയറായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നു. പീഡനവും കൊലപാതകവും നടത്തിയത് ഒരാളാണെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു.
Keywords: R.G Kar medical college Rape Murder case, Court, Verdict, Life Imprisonment
COMMENTS