തിരുവനന്തപുരം: പി.വി.അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി.സ...
തിരുവനന്തപുരം: പി.വി.അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടതു ശശിയാണെന്ന പരാമര്‍ശത്തിലാണ് നടപടി. ഇത് നാലാമത്തെ വക്കീല്‍ നോട്ടിസാണ് അന്‍വറിനെതിരെ അയക്കുന്നത്.
അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും നോട്ടിസില്‍ പറയുന്നു.
ശശിയുടെ പരാതിയില്‍ മൂന്ന് കേസുകള്‍ നിലവില്‍ അന്‍വറിനെതിരെ കണ്ണൂരിലെ കോടതികളില്‍ നടന്നുവരുന്നതിനിടെയാണ് വീണ്ടും നോട്ടിസയച്ചിരിക്കുന്നത്.
വി.ഡി.സതീശനെതിരെ നിയമസഭയില്‍ ഉന്നയിച്ച 150 കോടി രൂപയുടെ അഴിമതി ആരോപണം പി ശശി എഴുതിക്കൊടുത്ത പ്രകാരമാണെന്നായിരുന്നു ഇന്നലെ അന്‍വറിന്റെ വെളിപ്പെടുത്തല്‍. ആരോപണം മൂലം വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് അദ്ദേഹത്തോട് മാപ്പുപറയുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
Key Words: P. Sasi, PV Anwar
COMMENTS