കൊച്ചി: മലങ്കര സഭ തര്‍ക്ക വിഷയത്തില്‍ സമാധാനത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത...
കൊച്ചി: മലങ്കര സഭ തര്‍ക്ക വിഷയത്തില്‍ സമാധാനത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
കോടതി വിധികളും സഭാ ഭരണഘടനയും അവഗണിച്ച് മുന്‍പോട്ടു പോകുവാന്‍ കഴിയുകയില്ലഎന്നത് സത്യമാണ്. നീതിയില്‍ അടിസ്ഥാനമായ വിട്ടുവീഴ്ച്ചകള്‍ക്ക് മലങ്കരസഭ തയാറാണ്. സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമാണ്. കോടതി വിധികള്‍ക്ക് വിപരീതമായി പ്രവൃത്തിക്കാന്‍ കഴിയില്ല.
സുപ്രീം കോടതി വിധി അംഗീകരിച്ചാല്‍ ഉചിതമായ വിട്ടുവീഴ്ച്ചകള്‍ക്ക് തയാറെന്നും കാതോലിക്ക ബാവാ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ കാതോലിക്ക ബാവമാരുടെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. കോടതി വിധി അംഗീകരിച്ചില്ലെങ്കില്‍ സമാധാനം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Baselios Marthoma Mathews iii
COMMENTS