തിരുവനന്തപുരം : റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തില്‍ തുറക്കാത്ത റേഷന്‍ കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കുമെന്ന് ഭക്ഷ്യ ...
തിരുവനന്തപുരം : റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തില്‍ തുറക്കാത്ത റേഷന്‍ കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍കുമാര്‍. റേഷന്‍ വ്യാപാരികളുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍കുമാര്‍ റേഷന്‍ വ്യാപാരികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ സജ്ജമാക്കാന്‍ തീരുമാനമായി. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് കടന്നത്. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
Key Words: Ration Shop Strike, Minister
COMMENTS